കോഴിക്കോട്: 100 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കോഴിക്കോട് യുവാവിന് കുത്തേറ്റു. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം. താമരശ്ശേരി കെടവൂർ പൊടിപ്പിൽ രമേശനാണ് ആക്രമണത്തിൽ പരിക്കേറ്റത്.(Man was stabbed in Kozhikode due to a dispute over Rs 100)
ഗുരുതരമായി പരിക്കേറ്റ രമേശനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന രമേശൻ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
താൻ ജോലി ചെയ്യുന്നയാളും ഇയാളുടെ മരുമകനും ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് രമേശൻ പോലീസിന് മൊഴി നൽകി. കൂലി സംബന്ധമായ 100 രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണ്.