കോഴിക്കോട് : താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാളുടെ കാറിന്റെ ചില്ലും തകർത്തിട്ടുണ്ട്. (Man was stabbed in Kozhikode)
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ജിനീഷ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ കൈവശം നിന്ന് പോലീസ് കത്തിയും കണ്ടെടുത്തു.
അക്രമികളിൽ ഒരാളെന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.