തിരുവനന്തപുരം : കിളിമാനൂരിൽ വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശ്ശാല എസ് എച്ച് ഒ അനിൽ കുമാറിനെതിരെ നടപടി. ഇയാളെ സസ്‌പെൻഡ് ചെയ്തു. (Man was killed by Police officer in Trivandrum)
നടപടി ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറിൻറേതാണ്. വാഹനം നിർത്താതെപോയ പ്രതി ഒളിവിലാണ്.
അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്. രാജനാണ് മരിച്ചത്. പ്രതി കുറ്റം സമ്മതിച്ചിരുന്നു.