യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു : പ്രധാന പ്രതി പോലീസിൻ്റെ പിടിയിൽ

തിരിച്ചറിയൽ പരേഡ് ഉള്ളതിനാൽ മുഖം മറച്ചാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്
യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു : പ്രധാന പ്രതി പോലീസിൻ്റെ പിടിയിൽ
Published on

മലപ്പുറം : കോഴിക്കോട് കിനാശ്ശേരി സ്വദേശി മുഹമ്മദ് ഷാലു എന്ന 36 കാരനെ തട്ടി കൊണ്ടു പോയി മർദ്ദിച്ച കേസിലെ പ്രാധന പ്രതിയെ കൊണ്ടോട്ടി പോലീസ് പിടികൂടിയത് പുളിക്കലിൽ നിന്നാണ്. മലപ്പുറം വള്ളുവാമ്പ്രം പൂക്കാട്ട് മൻസൂർ അലി(38 )യാണ് പിടിയിലായത്. (Man was kidnapped and beaten in Malappuram)

ഇയാളെ മുഹമ്മദ് ഷാലുവിനെ കെട്ടിയിട്ട് മർദ്ദിച്ച തൃപനച്ചിയിലെ വീട്ടിലെത്തിച്ചും തട്ടി കൊണ്ടു പോയ പുളിക്കലെ വലിയപറമ്പിലും എത്തിച്ചും തെളിവെടുത്തു. തെളിവ് ശേഖണത്തിനായ് ഫോറൻസിക്ക് സംഘവും എത്തി. മർദ്ദിക്കാനുപയോഗിച്ച ആയുധങ്ങളും പരിശോധനയിൽ കണ്ടെത്തി. മുൻകൂർ ജാമ്യ അപേക്ഷ കോടതി നിരസിച്ചതിനാൽ കോടതിയിൽ കീഴടങ്ങിയ പ്രതിയെ 4 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ്.

രാജ്യത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു മൻസൂർ അലി. ഇയാളുടെ ചെന്നൈയിലെ ബിസിനസ് സ്ഥാപനത്തിലെ പാർട്ണർ കൂടിയായ മുനവ്വർ മുമ്പ് പിടിയിലായിരുന്നു. ഗൂഡാലോചനയും മർദ്ദനത്തിലും കൂട്ടാളികളാണ് മറ്റ് പ്രതികൾ. പുളിക്കലിൽ നിന്നാണ് 2025 ജൂലൈ 14ന് കോഴിക്കോട് കിനാശ്ശേരി സ്വദേശി മുഹമ്മദ് ഷാലു 36 കാരനെ 5 അംഗ സംഘം തട്ടികൊണ്ടുപോയത്.

കിഴിശ്ശേരി തൃപനച്ചിയിലെ ആളൊഴിഞ്ഞ വീട്ടിൽ പോലീസ് എത്തിയാണ് അവശനിലയിലായ കെട്ടിയിട്ട നിലയിലുള്ള മുഹമ്മദ് ഷാലുവിനെ കൊണ്ടോട്ടി പോലീസ് കണ്ടെത്തി മോചിപ്പിച്ചത്. മർദ്ദനത്തിൽ പല്ല് കൊഴിഞ്ഞതായും മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ് കെട്ടിയിട്ട രീതിയിലുമാണ് യുവാവ് ഉണ്ടായിരുന്നത്. സംഭവ ദിവസം രണ്ട് പേർ പിടിയിലായിരുന്നു. ഇതുവരെ 6 പ്രതികൾ പിടിയിലായി.

മലപ്പുറം മൊറയുർ ചെറളാക്കൽ നബീൽ (30), മലപ്പുറം വള്ളുവമ്പ്രം മഞ്ചേരി തൊടി ഇർഫാൻ ഹബീബ് (35), മലപ്പുറം മോങ്ങം പാറക്കാട് സമീർ( 39), മഞ്ചേരി ആലുക്കൽ മാരിയാട് വാലുപറമ്പിൽ ഷറഫുദീൻ(32), മലപ്പുറം വലിയങ്ങാടി പണ്ടാറക്കൽ വീട്ടിൽ മുനവർ (32) എന്നിവർ പിടിയിലായി. ഒരു പ്രതി കൂടിയുണ്ട്. ഇയാൾക്കായ് അന്വേഷണം ഊർജിതമാക്കിട്ടുണ്ട്.

മൂന്ന് വർഷം മുമ്പുള്ള സ്വർണ്ണ കടത്തുമായുള്ള ഇടപാടുകളാണ് "സ്വർണ്ണംപൊട്ടിക്കൽ " തട്ടികൊണ്ടു പോകലിന് പിന്നിൽ. കൊലപാതക ശ്രമത്തിനും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകലിനും ഗൂഡാലോചന വകുപ്പുകൾ ചേർത്താണ് കൊണ്ടോട്ടി പോലീസ് കേസ് എടുത്തത്. തിരിച്ചറിയൽ പരേഡ് ഉള്ളതിനാൽ മുഖം മറച്ചാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. ഈ കേസിൽ ഒരാൾ കൂടി പിടിയിലാവാനുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com