എറണാകുളം : യുവാവിനെ ക്രൂരമായി മർദിച്ച് ട്രാഫിക് വാർഡന്മാർ. ഗതാഗത നിയന്ത്രണം ചോദ്യം ചെയ്ത ജിനീഷിനെയാണ് വാർഡന്മാർ സംഘം ചേർന്ന് മർദ്ദിച്ചത്. (Man was beaten by traffic wardens)
റോഡിൽ നിന്ന് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മാറ്റി നിർത്തിയാണ് മർദ്ദനം. ഇവർ ജിനീഷിനെ ചവിട്ടുന്നതിൻ്റെയും വലിച്ചിഴയ്ക്കുന്നതിൻ്റെയും സി സി ടി വി ദൃശ്യങ്ങൾ പുറത്തായി.
ഇയാളെ കാക്കനാട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇവർ ഇയാളെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി ചവിട്ടുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.