പാലക്കാട് : ഡി വൈ എഫ് ഐ പ്രവർത്തകർ വാണിയംകുളത്ത് യുവാവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രദേശവാസിയായ രാജുവാണ് കുടുങ്ങിയത്. ഇയാളാണ് വിനേഷ് ബാറിൽ ഉണ്ടെന്ന കാര്യം പ്രതികളെ അറിയിച്ചത്. കേസിൽ പിടിയിൽ ആയവരുടെ എണ്ണം ഇതോടെ നാലായി. (Man was beaten by DYFI leaders in Palakkad)
ഫേസ്ബുക്കിൽ കമൻറിട്ടതിൻ്റെ പേരിൽ പാലക്കാട് വാണിയംകുളത്ത് ഡി വൈ എഫ് ഐ നേതാക്കൾ ക്രൂരമായി മർദ്ദിച്ച വിനേഷ് എന്ന യുവാവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നിരുന്നാലും ഇയാൾ ഗുരുതരാവസ്ഥയിൽ തന്നെയാണ് തുടരുന്നത്. ഒളിവിൽ കഴിയുന്ന മുഖ്യപ്രതിയായ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി രാകേഷിനായി അന്വേഷണം തുടരുകയാണ്. അതേസമയം, ഇന്ന് കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും.
യുവാവിനെ മർദ്ദിച്ച നേതാക്കളെ പാർട്ടിയിൽ സസ്‌പെൻഡ് ചെയ്തു. ഇത് ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂർ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവരാണ്.