കൊല്ലം : ക്ലിനിക്കിലെത്തി വായിൽ തുണി തിരുകി വനിതാ ദന്ത ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പരാതിക്കാരിയിൽ നിന്നും പോലീസ് വീണ്ടും മൊഴിയെടുത്തു. കഴിഞ്ഞ ദിവസം ഇവരുടെ മൊഴിയെടുത്തിരുന്നു. (Man tries to sexually assault female dentist)
ഇന്നലെ നൽകിയ മൊഴിയിൽ പറയുന്നത് യുവാവ് ലൈംഗിക ചുവയോടെ ഇടപെട്ടെന്നാണ്. സംഭവത്തിൽ അറസ്റ്റ് ചെയ്ത സൽദാൻ എന്ന 25കാരനെ താൽക്കാലിക ജാമ്യത്തിൽ കോടതി വിട്ടയച്ചിരുന്നു. കേസ് വീണ്ടും 31ന് പരിഗണിക്കും.