പാലക്കാട് : യുവതിയെ ബൈക്കിടിച്ച് വീഴ്ത്തി ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച 25കാരൻ അറസ്റ്റിൽ. രാത്രിയിൽ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോയ യുവതിയെയാണ് ഇയാൾ ആക്രമിച്ചത്. വിഷ്ണുവാണ് വടക്കാഞ്ചേരി പോലീസിൻ്റെ പിടിയിലായത്.(Man tries to rape woman in Palakkad)
ശനിയാഴ്ച അർദ്ധ രാത്രിയോടെ വടക്കാഞ്ചേരിക്ക് സമീപം ഇയാൾ യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തി സ്‌കൂട്ടർ ഇടിച്ചു വീഴ്ത്തി. പിന്നാലെ നിലത്ത് വേണ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവർ ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.
സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. വിഷ്ണു എറണാകുളത്ത് പോക്സോ കേസിലെ പ്രതി ആണെന്നാണ് പോലീസ് അറിയിച്ചത്.