മലപ്പുറം : കൂട്ടുകാരനെ കൊല്ലാനായി കട്ടൻ ചായയിൽ വിഷം കലർത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറത്താണ് സംഭവം. അജയ് എന്നയാളാണ് പിടിയിലായത്. ഇയാൾ കൊല്ലാൻ ശ്രമിച്ച സുന്ദരൻ ടാപ്പിംഗ് തൊഴിലാളിയാണ്. (Man tries to kill friend by poisoning his tea)
മുൻപ് ഇരുവരും തമ്മിലുള്ള നിസാര വഴക്കിനിടെ തോന്നിയ വൈരാഗ്യമാണ് ഇതിന് കാരണം. ടാപ്പിങ്ങിന് പോകുമ്പോൾ സുന്ദരൻ ഫ്ലാസ്കിൽ കട്ടൻ ചായ കൊണ്ടുപോവുമായിരുന്നു. ഓഗസ്റ്റ് പത്തിന് കൊണ്ടുപോയ ചായയ്ക്ക് രുചി വ്യത്യാസം അനുഭവപ്പെട്ടു.
അടുത്ത ദിവസം മുതൽ കുപ്പിയിൽ കട്ടൻചായ കൊണ്ടുപോകാൻ തുടങ്ങി. പിന്നാലെ ഗ്ലാസിൽ ഒഴിച്ച് പരിശോധിച്ചപ്പോൾ നിറ വ്യത്യാസവും കണ്ടു. പിന്നാലെയാണ് കള്ളി വെളിച്ചത്തായത്.