തൃശൂർ : യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പേരാമംഗലത്ത് ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ആക്രമിച്ച മാർട്ടിൻ ജോസഫാണ് കീഴടങ്ങിയത്. (Man stabs woman in Thrissur)
ഇയാൾ ഇന്ന് പുലർച്ചെ രണ്ടരയോടെ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ശർമിള എന്ന 26കാരി ആശുപത്രിയിലാണ്. അഭിപ്രായ ഭിന്നതയാണ് ആക്രമണത്തിന് കാരണം എന്നാണ് വിവരം.
ഇയാൾ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് മട്ടന്നൂർ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലും പ്രതിയാണ്.