പാലക്കാട് : ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് ആണ് സംഭവം. ശിൽപ്പ എന്ന 24കാരിക്കാണ് കുത്തേറ്റത്. അഞ്ച് തവണയാണ് ഇവരുടെ ശരീരത്തിൽ കുത്തേറ്റിരിക്കുന്നത്. (Man stabs wife in Palakkad)
ശിൽപയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ഭർത്താവായ റോബിനാണ് ആക്രമണം നടത്തിയത്. സ്വന്തം വീട്ടിലേക്ക് മാറിയ ശിൽപയെ പ്രതി ഇവിടെയെത്തി കത്തി ഉപയോഗിച്ച് കുത്തി. ഇരുവരുടെയും വിവാഹം മൂന്നര വർഷം മുൻപാണ് കഴിഞ്ഞത്. രണ്ടു കുട്ടികളും ഉണ്ട്.