
കൊച്ചി : കുട്ടികളെ കാണാനെത്തിയ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. സംഭവശേഷം ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെങ്കിലും പോലീസിൻ്റെ പിടിയിലായി. (Man stabs wife in Kochi )
ജിനു അങ്കമാലിയാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ മൂക്കന്നൂർ പള്ളിക്ക് സമീപമാണ് ആക്രമണം നടന്നത്.
പ്രതിയുമായി അകന്നു കഴിയുന്ന റിയ എന്ന യുവതി കുട്ടികളെ കാണുന്നതിനായാണ് എത്തിയത്. തുടർന്ന് വയറിലും കഴുത്തിലും കുത്തുകയായിരുന്നു. ഇവർ അപകടനില തരണം ചെയ്തു.