തിരുവനന്തപുരം : വീട്ടിൽ കയറാൻ വാതിൽ തുറന്നു കൊടുക്കാത്തതിന് പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചാലയിലാണ് സംഭവം. (Man stabs his father in Trivandrum)
മണികണ്ഠൻ എന്ന 26കാരനാണ് പോലീസിൻ്റെ പിടിയിലായത്. ഇയാൾ മദ്യഷോപ്പിലെ സെക്യൂരിറ്റിയെ ആക്രമിച്ച കേസിലും പ്രതിയാണ്. അച്ഛൻ്റെ വയറിലും കാലിലും ഇയാൾ കത്തി കൊണ്ട് കുത്തി.
സത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒഇവിൽ പോയ പ്രതിയെ പിടികൂടിയത് ഫോർട്ട് എസ്എച്ച്ഒ ശിവകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിനോദ്, രതീഷ്, ശ്രീജിത്ത്, ലിപിൻ എന്നിവർ ചേർന്നാണ്.