വടകര മീൻ മാർക്കറ്റിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി | Fish Market

കത്തി സഹിതം വടകര പോലീസ് സ്റ്റേഷനിൽ നേരിട്ട് കീഴടങ്ങുകയായിരുന്നു
വടകര മീൻ മാർക്കറ്റിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി | Fish Market
Published on

കോഴിക്കോട്: വടകര താഴെ അങ്ങാടി മത്സ്യമാർക്കറ്റിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര പുതുപ്പണം മാങ്ങിൽ കയ്യിൽ താമസിക്കുന്ന തോട്ടുങ്കൽ നൗഷാദ് (38) ആണ് അറസ്റ്റിലായത്.(Man stabs another at Vadakara Fish Market and surrenders at the police station)

താഴെ അങ്ങാടി ബീച്ച് റോഡിൽ ഇടത്തിൽ സ്വദേശിയായ ഷബീറിനാണ് കുത്തേറ്റത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ഷബീറിനെ ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആക്രമണത്തിന് ശേഷം നൗഷാദ് കത്തി സഹിതം വടകര പോലീസ് സ്റ്റേഷനിൽ നേരിട്ട് കീഴടങ്ങുകയായിരുന്നു. സംഭവം നടന്ന സ്ഥലത്ത് വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും പരിശോധന നടത്തി. അറസ്റ്റ് ചെയ്ത നൗഷാദിനെ വടകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com