Stabbed : മലപ്പുറത്ത് ജ്യേഷ്‌ഠൻ അനുജനെ കുത്തിക്കൊന്നു : 57കാരൻ അറസ്റ്റിൽ

സാമ്പത്തിക ഇടപാടിനെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. വർഗീസിനോട് രാജു നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു.
Stabbed : മലപ്പുറത്ത് ജ്യേഷ്‌ഠൻ അനുജനെ കുത്തിക്കൊന്നു : 57കാരൻ അറസ്റ്റിൽ
Published on

മലപ്പുറം : ജ്യേഷ്‌ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. മലപ്പുറം വഴിക്കടവിലാണ് സംഭവം. വർഗീസ് എന്ന 53കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനായ രാജു(57)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. (Man stabbed to death in Malappuram )

വീട്ടിലെത്തിയാണ് വർഗീസിനെ ഇയാൾ ആക്രമിച്ചത്. സാമ്പത്തിക ഇടപാടിനെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. വർഗീസിനോട് രാജു നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. മദ്യലഹരിയിൽ ആയിരുന്നു ഇത്.

ഇന്നലെയും ഇയാൾ പണം ആവശ്യപ്പെട്ടു. തുടർന്നുണ്ടായ വിരോധത്തിൽ കൊലപാതകം നടത്തിയെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com