

കണ്ണൂർ: കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. നായാട്ടിന് പോയതിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് മരണമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക സൂചന.(Man shot dead in Kannur while hunting, Friend in custody)
റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിജോയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പെരിങ്ങോം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വെടിയേറ്റതിലെ ദുരൂഹത നീക്കാനും കൃത്യമായ കാരണം കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്.