കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്ന 9കാരിയെ എടുത്തുകൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും മരണം വരെ കഠിന തടവും വിധിച്ച് കോടതി. (Man sexually assaulted child in Kasaragod)
പി എ സലീം എന്ന 40കാരനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. നടപടി ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി എം സുരേഷിൻറേതാണ്.
കുട്ടിയുടെ കമ്മൽ വിൽക്കാൻ സഹായിച്ച ഇയാളുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ സുഹൈബ എന്ന 21കാരിയെ തിങ്കളാഴ്ച കോടതി പിരിയുന്നത് വരെ തടവിനും ശിക്ഷിച്ചിട്ടുണ്ട്.