കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസ്സിനുള്ളിൽ യുവാവ് തീ കൊളുത്തി മരിച്ചു: ജീവനക്കാരിക്കും പൊള്ളലേറ്റു | Fire

ഉപകരണങ്ങളടക്കം കത്തിനശിച്ചു
Man set himself on fire inside a digital press and died
Updated on

തിരുവനന്തപുരം: കാട്ടാക്കട ടൗണിലെ ഡിജിറ്റൽ പ്രസ്സിൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 9.30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. (Man set himself on fire inside a digital press and died)

രാവിലെ പ്രസ്സ് തുറന്ന സമയത്താണ് യുവാവ് പെട്രോൾ കുപ്പിയുമായി കടയിലേക്ക് എത്തിയത്. തുടർന്ന് അവിടെയുണ്ടായിരുന്നവരോട് ആത്മഹത്യാ ഭീഷണി മുഴക്കി. പെട്ടെന്നുതന്നെ പെട്രോൾ സ്വന്തം ശരീരത്തിൽ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.

യുവാവ് തീകൊളുത്തിയ സമയത്ത് കടയിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു. തീ പടർന്നതിനെത്തുടർന്ന് പ്രസ്സിലെ കമ്പ്യൂട്ടറുകളും പ്രിന്റിംഗ് യന്ത്രങ്ങളും മറ്റ് ഫർണിച്ചറുകളും പൂർണ്ണമായും കത്തിനശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com