കോഴിക്കോട്: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി മുഖത്ത് തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.(Man seriously injured after a liquor bottle was thrown from a train)
കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം-പോർബന്ദർ എക്സ്പ്രസ്സിൽ നിന്നാണ് അജ്ഞാതൻ മദ്യക്കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞത്. ട്രെയിനിൽ നിന്ന് ഇറങ്ങി ട്രാക്കിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന ആദിത്യൻ്റെ മുഖത്താണ് കുപ്പി പതിച്ചത്.
താടിക്ക് സാരമായി പരിക്കേറ്റ ആദിത്യന്റെ പല്ലുകൾക്കും കേടുപാട് സംഭവിച്ചു. ഇദ്ദേഹത്തെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.