Double murder : 'കൊലപാതക സാധ്യത തോന്നിയിരുന്നില്ല': മുഹമ്മദ് അലിയുടെ 'വെളിപ്പടുത്തലുകളി'ൽ മുൻ എസ് ഐ

ആ സമയത്ത് 14 വയസ് മാത്രം പ്രായമുള്ള മുഹമ്മദലിക്ക് അയാളെ കൊലപ്പെടുത്താൻ കഴിയുമെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു
Double murder : 'കൊലപാതക സാധ്യത തോന്നിയിരുന്നില്ല': മുഹമ്മദ് അലിയുടെ 'വെളിപ്പടുത്തലുകളി'ൽ മുൻ എസ് ഐ
Published on

കോഴിക്കോട് : താൻ 39 വർഷങ്ങൾക്ക് മുൻപ് രണ്ടു പേരെ കൊലപ്പെടുത്തിയെന്ന വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുൻ തിരുവമ്പാടി എസ് ഐ. അദ്ദേഹം സംഭവത്തിലെ കൊലപാതക സാധ്യത തള്ളിക്കളഞ്ഞു.(Man says he had committed double murder)

താൻ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് വിശ്വസിക്കുന്നില്ല എന്നും, അന്ന് അതിൽ കൊലപാതക സാധ്യത തോന്നിയിരുന്നില്ലെന്നും മുൻ എസ് ഐ, ഒ പി തോമസ് കൂട്ടിച്ചേർത്തു. അപസ്മാരം മൂലമാണ് വെള്ളത്തിൽ വീണതെന്നും, മരിച്ചത് കാഴ്ച്ചയിൽ നല്ല ആരോഗ്യം ഉള്ള വ്യക്തിയാണെന്നും അദ്ദേഹം പറയുന്നു.

ആ സമയത്ത് 14 വയസ് മാത്രം പ്രായമുള്ള മുഹമ്മദലിക്ക് അയാളെ കൊലപ്പെടുത്താൻ കഴിയുമെന്ന് സംശയമുണ്ടെന്നും, ശരീരത്തിൽ മറ്റു മുറിവുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com