കോഴിക്കോട് : 39 വർഷങ്ങൾക്ക് മുൻപ് ഇരട്ടക്കൊലപതാകം നടത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശിയുടെ വെളിപ്പടുത്തലിൽ നിർണായക വഴിത്തിരിവ്. (Man opens up about his murders)
കൂടരഞ്ഞിയിൽ 1986ൽ നടന്ന ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി. മുഹമ്മദലിയുടെ വെളിപ്പെടുത്തലിലാണ് പൊലീസിന് നിർണായക തുമ്പ് ലഭിച്ചിരിക്കുന്നത്.
എറണാകുളം സ്വദേശിയായ തോമസിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിൽ നിന്നും വിവരങ്ങൾ നേരിട്ട് അന്വേഷിക്കും. തിരുവമ്പാടി പോലീസ് ഇന്ന് തന്നെ എറണാകുളത്ത് എത്തും.