കോഴിക്കോട് : 39 വർഷത്തിന് മുൻപ് തൻ ഒരു കൊലപാതകം ചെയ്‌തെന്ന് വെളിപ്പെടുത്തിയ വേങ്ങര സ്വദേശി മുഹമ്മദ് ഇപ്പോൾ കൊലയുടെ എണ്ണം രണ്ടാക്കിയിരിക്കുകയാണ്. (Man opens up about him committing murders)
കോഴിക്കോട് കടപ്പുറത്ത് വച്ച് പണം തട്ടിപ്പറിച്ച ഒരാളെ താനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ഇയാൾ പറഞ്ഞത്. ആകെ ഞെട്ടലിലായ കോഴിക്കോട് സിറ്റി പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇയാളുടെ മാനസിക നില പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. ആൻ്റണി എന്ന മുഹമ്മദ് അലി ഒന്നിന് പിറകെ ഒന്നായി ഓരോ കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്നത് പൊലീസിനെ കുഴപ്പിക്കുകയാണ്.