തിരുവനന്തപുരം : ഭാര്യയെ കഴുത്തറുത്ത് കൊന്ന 55കാരൻ അറസ്റ്റിൽ. തിരുവനന്തപുരത്താണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ ജസ്റ്റിൻ കുമാർ ആണ് ഭാര്യ കസ്തൂരി(50)യെ കൊലപ്പെടുത്തിയത്. (Man murders wife in Trivandrum)
ഇയാൾ നിരന്തരം മദ്യപിച്ചെത്തുന്നതിനെച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. മകനാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. സ്ഥിരം വഴക്കായതിനാൽ തന്നെ മകൻ ബഹളം കാര്യമായെടുത്തില്ല.