പാലക്കാട് : ശ്രീകൃഷ്ണപുരത്ത് ഭർത്താവ് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്തു. ദീക്ഷിതിൻ്റെ ഭാര്യയായ വൈഷ്ണവി എന്ന 26കാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് പോലീസ് അറിയിച്ചത്.(Man murders wife in Palakkad)
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം മാത്രമേ ആയിട്ടുള്ളൂ. മറ്റൊരാളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 9ന് രാത്രിയിലാണ് കൊലപാതകം നടന്നത്.
ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ബന്ധുക്കളെയും വിവരം അറിയിച്ചു. ആശുപത്രിയിൽ എത്തിയതും വൈഷ്ണവി മരണപ്പെട്ടു. പ്രതി ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു.