പാലക്കാട് : കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മണ്ണാർക്കാട് എലമ്പുലാശ്ശേരിയിലാണ് സംഭവം. മരിച്ചത് കോട്ടയം സ്വദേശിനിയായ അഞ്ജുമോൾ എന്ന 24കാരിയാണ്. (Man murders wife in Palakkad)
യോഗേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാത്രി 12 മണിയോടെയാണ് സംഭവം. വഴക്കിനിടെ ഇയാൾ ഭാര്യയുടെ കഴുത്തിൽ പിടിച്ച് തള്ളുകയും, ഇവർ കല്ലുവെട്ടു കുഴിയിലേക്ക് വീഴുകയുമായിരുന്നു. ഒരു വയസുള്ള മകനാണ് ഇവർക്കുള്ളത്.