Murder : 'വളരെ വിഷമകരമായ കാര്യം, എൻ്റെ ഭാര്യയെ കൊന്നു കളഞ്ഞു': കൊല്ലത്ത് ഭാര്യയെ വെട്ടി കൊന്നയാൾ ഫേസ്ബുക്ക് ലൈവിൽ

Murder : 'വളരെ വിഷമകരമായ കാര്യം, എൻ്റെ ഭാര്യയെ കൊന്നു കളഞ്ഞു': കൊല്ലത്ത് ഭാര്യയെ വെട്ടി കൊന്നയാൾ ഫേസ്ബുക്ക് ലൈവിൽ

ആഡംബര ജീവിതവും താനറിയാതെ ബന്ധങ്ങളും സ്ത്രീക്ക് ഉണ്ടെന്നും, താൻ നിർമ്മിച്ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് തന്നോട് ആവശ്യപ്പെട്ടുവന്നും പ്രതി വ്യക്തമാക്കി. നാട്ടുകാർ തന്നെ നോക്കി ചിരിക്കുകയാണെന്നും ഇയാൾ പറയുന്നു.
Published on

കൊല്ലം : ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ ഐസക് രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള ലൈവാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. താൻ പറയുന്നത് വളരെ വിഷമകരമായ കാര്യം ആണെന്നും, ഭാര്യയെ കൊന്നു കളഞ്ഞുവെന്നും ഇയാൾ സ്ഫുടമായി പറയുന്നുണ്ട്. കൊല്ലപ്പെട്ടത് കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ്. (Man murders wife in Kollam)

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.വെട്ടിയും കുതിയുമാണ് ഇയാൾ ഇവരെ കൊലപ്പെടുത്തിയത്. ശാലിനിയുടെ വീട്ടിൽ എത്തിയാണ് കൃത്യം നടത്തിയത്. വീഡിയോയിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് കൊലയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളാണ് എന്നാണ്. മൂത്ത മകൻ കാൻസർ രോഗി ആണെന്നും, ഭാര്യക്ക് കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധയില്ല എന്നും, രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുന്നതിൽ തനിക്ക് എതിർപ്പുണ്ടെന്നും ഇയാൾ പറയുന്നു.

ആഡംബര ജീവിതവും താനറിയാതെ ബന്ധങ്ങളും സ്ത്രീക്ക് ഉണ്ടെന്നും, താൻ നിർമ്മിച്ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് തന്നോട് ആവശ്യപ്പെട്ടുവന്നും പ്രതി വ്യക്തമാക്കി. ഉണ്ടാക്കിയ മുതലെല്ലാം നശിപ്പിച്ചുവെന്നും, താൻ പഠിപ്പിക്കുകയും വണ്ടി വാങ്ങിക്കൊടുക്കുകയും ചെയ്തിട്ടും വീണ്ടും തൻ്റെ പേരെഴുതിയ മോതിരം പണയപ്പെടുത്തിയോ വിറ്റോ താനറിയാതെ മറ്റൊരു വണ്ടി കൂടി വാങ്ങിയെന്നും ഐസക് ആരോപിച്ചു. നാട്ടുകാർ തന്നെ നോക്കി ചിരിക്കുകയാണെന്നും ഇയാൾ പറയുന്നു. ഇയാൾ പുനലൂർ പോലീസിന് മുൻപിലെത്തി കീഴടങ്ങി

Times Kerala
timeskerala.com