ഇടുക്കി : തൊടുപുഴയിൽ ഭർത്താവ് രണ്ടാം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ജെസിയുടെ മൃതദേഹമാണ് ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ നിന്ന് കണ്ടെത്തിയത്.(Man murders wife in Idukki)
സാം കെ ജോർജ് എന്ന 59കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ കാറിലാണ് മൃതദേഹം ചെപ്പുകുളത്ത് എത്തിച്ചത്. ആദ്യഭാര്യ ഉപേക്ഷച്ചതിന് ശേഷം 1994-ലാണ് ഇയാൾ ജെസിയെ കല്യാണം കഴിക്കുന്നത്. ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
സാമിന് ഇതേ വീട്ടിൽ തന്നെ താമസിക്കാൻ ഇവർ അനുവദനം നൽകി. വിദേശവനിതകൾ ഉൾപ്പെടെയുള്ളവരുമായി പ്രതി പരസ്യമായ ബന്ധം പുലർത്തിയിരുന്നു. തനിക്കെതിരായി കോടതിവിധി വരുമെന്ന് കരുതിയാണ് ഇയാൾ ജെസിയെ കൊലപ്പെടുത്തിയത്.