Murder : തിരുവനന്തപുരത്ത് ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

ഭർത്താവ് ഇവരെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു
Man murders wife in hospital in Trivandrum
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. പട്ടം എസ് യു ടി ആശുപത്രിയിലാണ് സംഭവം. (Man murders wife in hospital in Trivandrum)

കൊല്ലപ്പെട്ടത് ജയന്തിയാണ്. ഇവരുടെ ഭർത്താവ് ഭാസുരൻ ഇതേ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. ഒന്നാം തീയതി മുതൽ വൃക്ക രോഗിയായ ജയന്തി ആശുപത്രിയിൽ ചികിത്സയും ആയിരുന്നു.

ഭർത്താവ് ഇവരെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com