പാലക്കാട് : അട്ടപ്പാടിയിൽ രണ്ടാം ഭർത്താവ് ആദിവാസി സ്ത്രീയെ കൊന്ന് വനത്തിൽ കുഴിച്ചുമൂടി. കൃത്യം നടത്തി രണ്ടു മാസത്തിന് ശേഷമാണ് കുറ്റസമ്മതം. വള്ളിയമ്മ എന്ന 45കാരിയാണ് കൊല്ലപ്പെട്ടത്. ഇവർ പുതൂർ പഞ്ചായത്തിൽ ഇലച്ചിവഴി സ്വദേശിയാണ്. (Man murders wife in Attappadi )
ഇവരെ രണ്ടു മാസം മുൻപ് കാണാതായിരുന്നു. മക്കളാണ് അമ്മയെ കാണാതായെന്ന് പോലീസിൽ പരാതി നൽകിയത്. പിന്നാലെ പഴനിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിലാണ് നിർണ്ണായക വിവരം പുറത്തായത്.
വിറക് ശേഖരിക്കുന്നതിനിടെ ഉണ്ടായ തർക്കം കൊലയിൽ കലാശിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം ഉൾവനത്തിൽ കുഴിച്ചിട്ട ഇയാൾ രക്ഷപ്പെട്ടു. ആഞ്ചക്കകൊമ്പ് ഉന്നതിയിൽ നിന്ന് ഏതാണ്ട് 5 കിലോമീറ്റർ ഉൾവനത്തിൽ ആണിത്. ഇവിടെ ഇന്ന് ഇന്ന് റവന്യൂ ഉദ്യോഗസ്ഥരുടെയും, ഫോറൻസിക് സംഘത്തിന്‍റേയും നേതൃത്വത്തിൽ പരിശോധന നടത്തും.