തിരുവനന്തപുരം : തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു. ജയന്തി, ഭർത്താവ് ഭാസുരൻ എന്നിവരാണ് മരിച്ചത്. (Man murders wife and commits suicide in hospital in Trivandrum)
ഇവരുടെ മകൾ അറിയിച്ചത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നാണ്. ഒന്നാം തീയതി മുതൽ വൃക്ക രോഗിയായ ജയന്തി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭർത്താവ് ഇവരെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പട്ടം എസ് യു ടി ആശുപത്രിയിലാണ് സംഭവം. ഇയാളെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അൽപ്പസമയം മുൻപാണ് മരണം സംഭവിച്ചത്. ഇവരുടെ മൂത്ത മകൻ വിദേശത്താണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ആയിരിക്കാം ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.