തൃശൂർ : മദ്യലഹരിയിലായ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി. തൃശൂരിലാണ് സംഭവം. ജോയ് എന്ന 56കാരനെയാണ് മകൻ ക്രിസ്റ്റി (28) കൊന്നത്. (Man murders his father in Thrissur)
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ഇരുവരും തമ്മിൽ പതിവായി തർക്കം ഉണ്ടാകുമായിരുന്നുവെന്നാണ് വിവരം. ജോയ് സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു.
ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. ഇയാൾ തന്നെയാണ് അച്ഛൻ രക്തത്തിൽ കുളിച്ച് കിടക്കുന്നുവെന്ന് പോലീസിനെ വിളിച്ച് അറിയിച്ചത്.