തൃശൂർ : പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതിന് സണ്ണി കൊലപ്പെടുത്തി കത്തിച്ചയാളെ തിരിച്ചറിഞ്ഞു. 30 വയസുകാരനായ തമിഴ്നാട് സ്വദേശി ശിവയാണ് കൊല്ലപ്പെട്ടത്. ഇയാൾ പെരുമ്പിലാവ് ആൽത്തറയിലാണ് താമസിച്ചിരുന്നത്. (Man murders another in Thrissur)
ഭാര്യയുടെ പേര് ഇയാൾ നെഞ്ചിൽ പച്ചകുത്തിയിരുന്നതാണ് നിർണായക വഴിത്തിരിവായത്. കുടുംബത്തെ കണ്ടെത്തി. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതിൻ്റെ പേരിലായിരുന്നു കൊലപാതകം.
മുൻപും പ്രതി സമാന രീതിയിൽ കൊല നടത്തുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒരു രാത്രി മുഴുവൻ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങിയിരുന്നു.