Murder : ടെഹ്റാനിൽ നിന്ന് കൂട്ടിക്കൊണ്ട് വന്ന യുവതിയോട് സാം പറഞ്ഞത് അവിവാഹിതൻ ആണെന്ന്: ജെസിയുടേത് ക്രൂര കൊലപാതകം

ഇറാനിയൻ യുവതി അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ട്. സാമും ജെസിയും മലയാളത്തില്‍ വഴക്കിട്ടിരുന്നതായി ഇവർ പൊലീസിന് മൊഴി നൽകി
Man murdered wife in Kottayam
Published on

കോട്ടയം : ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളിയ സംഭവത്തിലെ പ്രതി സാം കെ ജോർജിന് നിരവധി വിദേശവനിതകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ഇയാൾ കൊലയ്ക്ക് പിന്നാലെ ബംഗളുരുവിൽ എത്തിയത് ഒരു ഇറാനിയൻ യുവതിക്കൊപ്പമാണ്. (Man murdered wife in Kottayam)

ഇവരെ കഴിഞ്ഞ ജനുവരിയിലെ ഇയാൾ ടെഹ്റാനിൽ നിന്ന് കൂട്ടിക്കൊണ്ട് വന്നത്. താൻ അവിവാഹിതൻ ആണെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ജെസിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഇയാൾ, മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി ഇടുക്കി ഉടുമ്പന്നൂരിലെ റോഡരികിലെ കൊക്കയില്‍ തള്ളി.

ബംഗളുരുവിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇറാനിയൻ യുവതി അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ട്. സാമും ജെസിയും മലയാളത്തില്‍ വഴക്കിട്ടിരുന്നതായി ഇവർ പൊലീസിന് മൊഴി നൽകി. ജെസിയുടെ വിദേശത്തുള്ള മക്കള്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞതാണ് നിർണായക വഴിത്തിരിവായത്.

Related Stories

No stories found.
Times Kerala
timeskerala.com