കൊല്ലം : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കൊല്ലം പുനലൂരിലാണ് സംഭവം. കൊല്ലപ്പെട്ടത് കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ്. (Man murdered wife in Kollam)
ഈ വിവരം കൊലപാതകത്തിന് ശേഷം പ്രതി ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. ഐസക്കാണ് കൊല നടത്തിയത്.
ഇയാൾ പുനലൂർ പോലീസിന് മുൻപിലെത്തി കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് ഇതിന് കാരണം എന്നാണ് വിവരം. കഴുത്തിൽ കുത്തിയും വെട്ടിയും ശാലിനിയെ കൊലപ്പെടുത്തിയ പ്രതി അയൽവാസികൾ എത്തിയപ്പോഴും സ്ഥലത്ത് ഉണ്ടായിരുന്നു. മൃതദേഹം കൊല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ടര മിനോറ്റാളം നീണ്ട ലൈവ് പുറത്ത് വിട്ടതിന് ശേഷണ് ഇയാൾ കീഴടങ്ങിയത്.