Murder : ജോലിക്ക് നിന്ന വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കുത്തിക്കൊന്നു, സഹപ്രവർത്തകരോട് കുറ്റസമ്മതം നടത്തി: കൊല്ലത്ത് യുവാവ് അറസ്റ്റിൽ

കാസർഗോഡ് സ്വദേശിയായ രേവതിയെ ജിനു പ്രണയിച്ചാണ് വിവാഹം ചെയ്തത്.
Murder : ജോലിക്ക് നിന്ന വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കുത്തിക്കൊന്നു, സഹപ്രവർത്തകരോട് കുറ്റസമ്മതം നടത്തി: കൊല്ലത്ത് യുവാവ് അറസ്റ്റിൽ
Published on

കൊല്ലം : ഭാര്യയെ ജോലിക്ക് നിൽക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. കൊല്ലം അഞ്ചാലുംമൂട് താന്നിക്കമുക്കിലാണ് സംഭവം. രേവതി എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് ജിനുവിനെ പ്രകോപിപ്പിച്ചത് എന്താണെന്ന കാര്യം ഇതുവരെയും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. (Man murdered wife in Kollam)

രാത്രി 10.25ഓടെ നടന്ന സംഭവത്തിന് ശേഷം ഇയാൾ തൻ്റെ സഹപ്രവർത്തകരോട്‌ കുറ്റസമ്മതം നടത്തി. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്. ശൂരനാട് പൊലീസാണ് ജിനുവിനെ അറസ്റ്റ് ചെയ്തത്.

കാസർഗോഡ് സ്വദേശിയായ രേവതിയെ ജിനു പ്രണയിച്ചാണ് വിവാഹം ചെയ്തത്. അടുത്ത ദിവസങ്ങളിലായി ഇരുവരും തമ്മിൽ പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com