കോട്ടയം : ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. കോട്ടയം കിടങ്ങൂരിലാണ് സംഭവം. കിടപ്പ് രോഗിയായ രമണി എന്ന 70കാരിയാണ് കൊല്ലപ്പെട്ടത്. (Man murdered wife and attempted suicide in Kottayam)
ഇവരുടെ ഭർത്താവ് സോമൻ എന്ന 74കാരൻ കൃത്യത്തിന് ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.