തിരുവനന്തപുരം : ഹോട്ടലുടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ചത് വഴുതക്കാട്ടെ കേരള കഫേ ഹോട്ടലുടമ ജസ്റ്റിൻ രാജാണ്. (Man murdered in Trivandrum)
പിരിച്ചു വിട്ടതിൻ്റെ വൈരാഗ്യം മൂലമാണ് കൊല നടത്തിയതെന്നാണ് പ്രതികളായ ഡേവിഡും സുരേഷും പറഞ്ഞത്. മദ്യലഹരിയിൽ ആയിരുന്നതിനാൽ ഇവർ ആദ്യം ചോദ്യംചെയ്യലിനോട് പ്രതികരിച്ചിരുന്നില്ല.
ആക്രമിച്ചതിന് ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് മൊഴി. പ്രതികളുടെ ആക്രമണത്തിൽ 4 പോലീസുകാർക്കും പരിക്കേറ്റു.