പത്തനംതിട്ട : യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുത്തേറ്റ ചോര വാർന്ന നിലയിലാണ് മൃതദേഹം ഉള്ളത്. ഇന്ന് രാവിലെയാണ് കൂടലിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. (Man murdered in Pathanamthitta)
രാജൻ എന്ന 40കാരനാണ് മരിച്ചത്. ഇതിന് പിന്നാലെ അയൽവാസയായ അനിൽ ഒളിവിൽ പോയിട്ടുണ്ട്. മദ്യലഹരിയിൽ വഴക്കിട്ടതിന് പിന്നാലെയാണ് കൊലപാതകം സംഭവിച്ചത് എന്നാണ് പോലീസ് കരുതുന്നത്.