മലപ്പുറം : തേഞ്ഞിപ്പാലത്തെ മധ്യവയസ്‌ക്കന്റെ ദുരൂഹ മരണം കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചു. രജീഷ് എന്ന 48കാരനാണ് മരിച്ചത്. (Man murdered in Malappuram)
ഇയാളുടെ സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടപടി തേഞ്ഞിപ്പാലം പോലീസിൻറേതാണ്. കൊലപാതകത്തിൽ കലാശിച്ചത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ്.
ശ്വാസം മുട്ടിച്ചും ചവിട്ടിയുമാണ് കൊലപാതകം നടത്തിയത്. വാരിയെല്ല് തകർന്നെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.