
ഇടുക്കി : കട്ടപ്പനയിൽ യുവാവിനെ വീടിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കിടക്കയിലാണ് കഴുത്തറുത്ത നിലയിലുള്ള മൃതദേഹം ഉണ്ടായിരുന്നത്.(Man murdered in Idukki )
സോൾരാജ് എന്ന 30കാരനാണ് മരിച്ചത്.തിങ്കളാഴ്ച്ചയാണ് ഇയാളെ കടക്കയിൽ കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടയിലാണ് കൊല നടന്നത് എന്നാണ് സംശയം.
മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ട്. കേസ് അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘമാണ്.