തിരുവനന്തപുരം : ഉള്ളൂർക്കോണത്ത് പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. ഉല്ലാസെന്ന 35കാരനെയാണ് വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. (Man murdered his son in Trivandrum)
സംഭവത്തിന് പിന്നാലെ ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു.
ഇക്കാര്യം ഇയാൾ തന്നെയാണ് ഭാര്യ ഉഷയോട് പറഞ്ഞത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം.