കാസർഗോഡ് : മഞ്ചേശ്വരത്ത് അമ്മയെ തീ കൊളുത്തിക്കൊല്ലുകയും അയൽവാസിയായ യുവതിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയിൽ. (Man kills his mother by setting her on fire)
ഹിൽഡ എന്ന 60കാരിയെ കൊലപ്പെടുത്തിയ മെൽവിൻ മൊണ്ടേരയാണ് പിടിയിലായത്. ഇയാൾ ലോലിത എന്ന സ്ത്രീയെയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇവർ പൊള്ളലേറ്റ് ചികിത്സയിലാണ്.
200 കിലോമീറ്റർ പിന്തുടർന്ന് ഉഡുപ്പി കുന്ദാപുരയില്‍ വച്ചാണ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.