തിരുവനന്തപുരം : തലസ്ഥാനത്ത് വയോധികനെ ഇടിച്ചു കൊലപ്പെടുത്തിയ വാഹനം ഓടിച്ചിരുന്നത് പോലീസുകാരൻ തന്നെയെന്ന് വിവരം. കിളിമാനൂരിലാണ് സംഭവം. എസ് എച്ച് ഒ പി അനിൽ കുമാറിൻ്റെ കാർ കസ്റ്റഡിയിൽ എടുത്തു. (Man killed by accident caused by Police officer in Trivandrum)
റൂറൽ എസ് പിക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഇന്ന് തന്നെ ഇയാൾക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.
രാജൻ എന്നയാൾക്കാണ് ജീവൻ നഷ്ടമായത്. മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നാണ് ഇയാളുടെ കുടുംബം അറിയിച്ചത്.