കോഴിക്കോട് : ജവഹർ നഗറിൽ വച്ച് യുവാവിനെ കാറടക്കം നാലംഗ സംഘം തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മാരക ട്വിസ്റ്റ് ആണ് ഉണ്ടായിരിക്കുന്നത്. ഇയാളുടെ പെൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. (Man kidnapped in Kozhikode)
സാമ്പത്തിക തർക്കത്തെ തുടർന്ന് ഇവരാണ് റഹീസിനെ വിളിച്ചു വരുത്തിയത്. പെൺസുഹൃത്ത് ഇന്നലെ ഉച്ചയ്ക്ക് സംഘത്തോടൊപ്പം ഉണ്ടായിരുന്നതായും വിവരമുണ്ട്.
വയനാട് പടിഞ്ഞാറത്തറ സ്വദേശിയെയാണ് തട്ടിക്കൊണ്ട് പോയത്. സംഭവത്തിൽ എട്ടു പേരെ പോലീസ് പിടികൂടിയിരുന്നു.