കോഴിക്കോട് : പോലീസുകാരെന്ന വ്യാജേന കോഴിക്കോട് നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ 3 പേർ കസ്റ്റഡിയിൽ. (Man kidnapped in Kozhikode)
കെ പി ട്രാവൽസ് എന്ന സ്ഥാപനത്തിൻ്റെ മുൻ മാനേജർ ബിജുവിനെയാണ് സ്ഥാപനത്തിൻ്റെ മുന്നിൽ വച്ച് ഇന്ന് പുലർച്ചെ കടത്തിക്കൊണ്ട് പോയത്. ഇയാൾ കല്ലായി സ്വദേശിയാണ്.
മൂന്നു പേരെയും പിടികൂടിയത് മലപ്പുറം കരുവാരക്കുണ്ടിൽ നിന്നാണ്. തട്ടിക്കൊണ്ട് പോകൽ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്നാണ് വിവരം.