കോഴിക്കോട് : യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന് പരാതി. കോഴിക്കോട് കാരപ്പറമ്പിലാണ് സംഭവം. ഇയാളെ കടത്തിക്കൊണ്ട് പോയത് ഇരുമ്പ് പാലത്തു വച്ചാണ്. രണ്ടു പുരുഷന്മാരോടൊപ്പം ഒരു സ്ത്രീയും ചേർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയെന്നാണ് വീട്ടുകാരുടെ പരാതി. (Man kidnapped from Kozhikode)
ഇതിനെ അടിസ്ഥാനമാക്കി കേസെടുത്ത ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
ഷാദിൽ എന്ന 31കാരനെയാണ് തട്ടിക്കൊണ്ട് പോയത്. നിലവിൽ അന്വേഷണം നടക്കുന്നത് ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ്.