
കോഴിക്കോട് : കല്ലായി സ്വദേശിയെ പോലീസുകാരെന്ന വ്യാജേന എത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. കെ പി ട്രാവൽസ് എന്ന സ്ഥാപനത്തിലെ മാനേജരായ ബിജുവിനെയാണ് തട്ടിക്കൊണ്ടു പോയത്. (Man kidnapped from Kozhikode)
ഇതിന് പിന്നിൽ സാമ്പത്തിക ഇടപാട് ആണെന്നാണ് സംശയം. കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിൻ്റെ മുന്നിൽ വച്ചാണ് ഇന്ന് പുലർച്ചെ ഇയാളെ തട്ടിക്കൊണ്ട് പോയത്.