മലപ്പുറം : രാത്രിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും കച്ചവടക്കാരൻ എടുത്ത് ചാടി. ട്രെയിൻ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശീതളപാനീയ കച്ചവടക്കാരനായ അഷ്‌ക്കർ ട്രെയിനിൽ നിന്നും എടുത്ത് ചാടിയത്.(Man jumps off train in Malappuram)
രാത്രി ഒൻപതിന് എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ മലപ്പുറം താനൂരിൽ എത്തിയപ്പോഴാണ് സംഭവം. ഇയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.