Kochi Metro : രക്ഷിക്കാൻ വിരിച്ച വലയിൽ വീഴാതിരിക്കാൻ ശ്രദ്ധിച്ച് ചാടി : കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടി പരിക്കേറ്റ യുവാവ് മരിച്ചു

ടിക്കറ്റെടുത്ത ഇയാൾ ഏറെ ദൂരം മുന്നോട്ട് പോകുകയും പില്ലർ നമ്പർ 1013ന് സമീപമെത്തി താഴേക്ക് ചാടുകയുമായിരുന്നു.
Kochi Metro : രക്ഷിക്കാൻ വിരിച്ച വലയിൽ വീഴാതിരിക്കാൻ ശ്രദ്ധിച്ച് ചാടി : കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടി പരിക്കേറ്റ യുവാവ് മരിച്ചു
Published on

കൊച്ചി : മെട്രോ ട്രാക്കിന് മുകളിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു. നിസാർ എന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് മരിച്ചത്. ഇയാൾ വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ നിന്നാണ് ട്രാക്കിൽ നിന്നും എടുത്ത് ചാടിയത്.(Man jumps off from the Kochi Metro track and dies)

ഉച്ചയ്ക്ക് രണ്ടു മണിയോടെ ഉണ്ടായ സംഭവത്തിൽ യുവാവിനെ അനുനയിപ്പിക്കാൻ പോലീസും മെട്രോ ജീവനക്കാരും ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. വല വിരിച്ചെങ്കിലും ഇതിൽ വീഴാതിരിക്കാൻ സാധിക്കുന്ന രീതിയിലാണ് യുവാവ് ചാടിയത്.

ഗുരുതരമായി പരിക്കേറ്റ നിസാറിനെ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിച്ചു. ടിക്കറ്റെടുത്ത ഇയാൾ ഏറെ ദൂരം മുന്നോട്ട് പോകുകയും പില്ലർ നമ്പർ 1013ന് സമീപമെത്തി താഴേക്ക് ചാടുകയുമായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com