Train : കോഴിക്കോട് ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിച്ച് യുവാവ് : ഇരുകാലുകളും അറ്റു

ബെംഗളൂരു സ്വദേശിയായ ശിവശങ്കർ ആണ് ഇന്ന് രാവിലെ വന്ന സൂപ്പർഫാസ്റ്റിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിച്ചത്
Train : കോഴിക്കോട് ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിച്ച് യുവാവ് : ഇരുകാലുകളും അറ്റു
Published on

കോഴിക്കോട് : ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിച്ച യുവാവിന് സാരമായി പരിക്കേറ്റു. സംഭവമുണ്ടായത് കൊയിലാണ്ടി സ്റ്റേഷനിലാണ്. ഇയാളുടെ രണ്ടു കാലുകളും അറ്റു. (Man injured while trying to get off of the train)

ബെംഗളൂരു സ്വദേശിയായ ശിവശങ്കർ ആണ് ഇന്ന് രാവിലെ വന്ന സൂപ്പർഫാസ്റ്റിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചത് കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ്.

ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആണ് എത്തിച്ചത്. എന്നാൽ, ഗുരുതരമായ പരിക്ക് ആയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com